പതിനൊന്നാമത് മെട്രോ ഫുഡ് അവാർഡ് സമർപ്പണം നാളെ

പതിനൊന്നാമത് മെട്രോ ഫുഡ് അവാർഡ് സമർപ്പണം നാളെ

കോഴിക്കോട്: പതിനൊന്നാമത് മെട്രോ ഫുഡ് അവാർഡ് സമർപ്പണം നാളെ വൈകിട്ട് 3 മണിക്ക് ദി റാവിസ് കടവ് റിസോർട്ടിൽ നടക്കുമെന്ന് മെട്രോ മാനേജിംഗ് ഡയറക്ടർ സിജി നായരും, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി പ്രസിഡണ്ട് റാഫി പി ദേവസ്യയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉൽഘാടനം ചെയ്യും. എം.എൽ.എമാരായ ടി.പി.രാമകൃഷ്ണൻ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ അവാർഡുകൾ സമ്മാനിക്കും. റാഫി പി ദേവസ്യ അധ്യക്ഷത വഹിക്കും.
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ 300 ഓളം ഭക്ഷണ ശാലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് അവാർഡ് നൽകുന്നത്.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ.കെ.എസ്, ആർ.പി.ഗ്രൂപ്പ് ഡയറക്ടർ ആശിഷ് നായർ, കേരള ടൂറിസം ഡവലപ്‌മെന്റ് അസോസിയേഷൻ ജന.സെക്രട്ടറി കോട്ടുകാൽ കൃഷ്ണ കുമാർ, കേരള ക്ലാസിഫൈഡ്‌സ് ഹോട്ടൽസ് ആന്റ് റിസോർട്‌സ് അസോസിയേഷൻ പ്രസിഡണ്ട് കെ.കെ.രാധാകൃഷ്ണൻ, കാലിക്കറ്റ് ചേംബർ സെക്രട്ടറി എ.പി.അബ്ദുള്ളക്കുട്ടി, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ ആശംസകൾ നേരും. വാർത്താസമ്മേളനത്തിൽ എ.പി.അബ്ദുള്ളക്കുട്ടിയും സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *