നാദാപുരം: മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 രണ്ടാം ശനിയാഴ്ച ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തി ദിവസമായ ഒന്‍പതിന് രാവിലെ 11 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനുഷ്യാവകാശ ദിന പ്രതിജ്ഞ എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് ആമുഖഭാഷണം നടത്തി.