കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ വിതരണ ഇന്‍സെന്റീവ് വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, രണ്ട് ഘട്ടങ്ങളിലായി കൊവിഡ്കാല ആനുകുല്യങ്ങള്‍ വിതരണം ചെയ്തിന്റെയും ഒരു വര്‍ഷത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെയും ഇന്‍സെന്റീവ് കുടിശ്ശിക തീര്‍ത്ത് നല്‍കുക , ജോലി സ്ഥിരത ഉറപ്പു വരുത്തുക, ഫീഡര്‍ കാറ്റഗറിയില്‍ ഉള്‍പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിലേക്ക് ധര്‍ണ നടത്തി. ജില്ലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണന്‍, ആലി ചേന്ദമംഗല്ലൂര്‍, ടി. സെയ്തുട്ടി, യു. വിജയപ്രകാശ്, രമണി വിശ്വന്‍, എം. കെ രാഘവന്‍, അനൂപ് വില്ല്യാപ്പള്ളി, വി. എം മാലതി, ഷൗക്കത്ത് അത്തോളി, കെ. സുനില്‍, സൂര്യപ്രഭ, ടി.പി അരവിന്ദാക്ഷന്‍, സലീം ചോണാട്, എന്നിവര്‍ സംസാരിച്ചു.