അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നാളെ

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നാളെ

കോഴിക്കോട്: മാനവ സമൂഹം അധികാരികളോട് സത്യം പറയാന്‍ എഴുന്നേറ്റ് നില്‍ക്കേണ്ട വര്‍ത്തമാന കാലത്താണ് ഈ വര്‍ഷത്തെ പ്രമേയം പ്രസക്തമാകുന്നത്. യു.എസ്.പി.എഫ് മലബാര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ ശനിയാഴ്ച വൈകുന്നേരം 4.30 ന് കല്ലായ് റോഡിലുള്ള ഹോട്ടല്‍ വുഡീസില്‍ വച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചരണം നടത്തും. പരിപാടി മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍ വനിതാ കമ്മീഷന്‍ അംഗവും പ്രമുഖ അഭിഭാഷകയുമായ അഡ്വ. നൂര്‍ബിനാ റഷീദ്, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. മഞ്ചേരി സുന്ദര്‍രാജ് എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. ‘എല്ലാവര്‍ക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും’ എന്ന പ്രമേയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *