മുംബൈ: മഹാരാഷ്ട്ര – കര്‍ണാടക അതിര്‍ത്തിയായ ബെഗളാവിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബസ് സര്‍വീസുകള്‍ റദ്ദാക്കിയതായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എം.എസ്.ആര്‍.ടി.സി) അധികൃതര്‍ അറിയിച്ചു. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ എം.എസ്.ആര്‍.ടി.സി ദിനേന 1156 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 382 ബസ് സര്‍വീസുകളാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം ബെഗളാവിയില്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് എം.എസ്.ആര്‍.ടി.സി സര്‍വിസ് ഭാഗികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് നന്ദേഡ്, ഉസ്മാനാബാദ്, സോളാപൂര്‍, സാംഗ്ലി, കോലാപൂര്‍, സിന്ധുദുര്‍ഗ് എന്നിവ വഴി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസുണ്ട്. ഇതില്‍ കോലാപൂരില്‍നിന്ന് നിപ്പാനി വഴി ബെഗളാവിയിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ഗാന്ധിങ്‌ലാജ്, ചാന്ദ്ഗഡ്, ആജ്ര, കൊങ്കണ്‍, ഗോവ എന്നിവിടങ്ങലിലേക്ക് നിപ്പാനി വഴിയുള്ള സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു.
മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തിതര്‍ക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച കര്‍ണാടകയിലെ ബെഗളാവിയില്‍ വച്ച് ആറ് മഹാരാഷ്ട്രെ ട്രക്കുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ പരസ്പര അവകാശവാദങ്ങള്‍ കര്‍ണാടകയും മഹാരഷ്ട്രയും ഉന്നയിക്കുന്നുണ്ട്. ജാട്ട താലൂക്ക്, അക്കലോട്ടിലെയും സോലാപൂരിലെയും ചില കന്നഡ സംസാരിക്കുന്ന മേഖലകള്‍ തുടങ്ങിയിവയില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ അവകാശവാദം ഉന്നയിച്ചു. അതേ സമയം, കഴിഞ്ഞ ദിവസം മഹാരാഷ്ട്രിയിലെ 11 ഗ്രാമങ്ങള്‍ തങ്ങളെ കര്‍ണാടകയുടെ ഭാഗമാക്കണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.