ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകളുടെ വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

ലിംഗനിര്‍ണയം നടത്തിയ ബീജാമാത്രകളുടെ വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (KLDB) ആഭിമുഖ്യത്തില്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന സെക്‌സ് സോര്‍ട്ടഡ് ബുള്‍ സെമന്‍ (ലിംഗനിര്‍ണയം ചെയ്ത ബീജാമാത്രകള്‍ ) വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഡിസംബര്‍ 12ന് രണ്ട് മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ സിംഫണി ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സന്തതി പരിശോധന നടത്തുന്ന സോഫ്റ്റ്‌വെയര്‍ ആയ ADAP (Application for Data Analysis of Progeny Testing) ന്റെ സമാരംഭവും നടക്കും. പരിപാടിയോടനുബന്ധിച്ച് രാവിലെ പത്ത് മുതല്‍ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *