യു എ ഖാദർ രണ്ടാം ചരമ വാർഷിക ദിനാചരണവും പുരസ്‌കാര സമർപ്പണവും 12ന്

യു എ ഖാദർ രണ്ടാം ചരമ വാർഷിക ദിനാചരണവും പുരസ്‌കാര സമർപ്പണവും 12ന്

കോഴിക്കോട്: യു എ ഖാദറിന്റെ രണ്ടാം ചരമ വാർഷിക ദിനാചരണവും പുരസ്‌കാര സമർപ്പണവും കോഴിക്കോട് പ്രസ്സ് ക്ലബ്ബ് ഹാളിൽ ഡിസംബർ 12ന് 3 മണിക്ക് സംഘടിപ്പിക്കുമെന്ന് ഭാഷാശ്രീ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ ആരംഭം മുതൽ വിലയേറിയ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി ഒപ്പം നിന്ന് പ്രവർത്തിച്ച അനശ്വര പ്രതിഭയായിരുന്നു അദ്ദേഹം.
പരിപാടി മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിക്കും. കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.
ഡോ.ഒ.എസ് രാജേന്ദ്രൻ, ഡോ.ആശ ജയശങ്കർ, ഈപ്പൻ.പി.ജെ, രേഖ തോപ്പിൽ, നവാസ് മൂന്നാം കൈ, ദേവദാസ് പാലേരി, സതീഷ് ബാബു കൊല്ലമ്പലത്ത്, ധന്യാ നീലഞ്ചേരി എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ജോസഫ് പൂതക്കുഴി, പ്രകാശൻ വെള്ളിയൂർ, യു.എ.ഫിറോസ്, സഹദേവൻ മൂലാട് സദൻ കൽപ്പത്തൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *