കോഴിക്കോട്: അക്വേറിയം ആൻഡ് പെറ്റ്‌സ് ഷോപ്പ് അസോസിയേഷൻ (APSA) പ്രഥമ കോഴിക്കോട് ജില്ലാ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും ഡിസംബർ 11ന് കോഴിക്കോട് സ്പാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9ന് മന്ത്രി എ.കെ .ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും.സംസ്ഥാന പ്രസിഡണ്ട് സെബാസ്റ്റ്യൻ ആന്റണി അധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ദാവൂദലി സ്വാഗതം പറയും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മൂത്തേടത്ത് വിശിഷ്ട വ്യക്തികളെ ആദരിക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.രാജേഷ് മുഖ്യാതിഥിയാവും. മിംസ് ഹോസ്പിറ്റലുമായി ചേർന്നു മെഗാ മെഡിക്കൽ ക്യാമ്പ്, അംഗങ്ങളുടെ കുടുംബ സംഗമം, കലാപരിപാടികൾ, സ്‌നേഹ വിരുന്ന്, മുതിർന്ന കടക്കാരെ ആദരിക്കൽ, രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, കലാ-കായിക രംഗത്ത് സ്റ്റേറ്റ് നാഷണൽ ലെവലുകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കൽ തുടങ്ങി വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
അക്വേറിയം ഫീൽഡിൽ മുൻകാല പ്രവർത്തകരായ പ്രൊഫ.ശിവരാജ് പാലക്കാട്, CMFRI പ്രിൻസിപ്പൽ സയന്റിസ്റ്റായി റിട്ടയർ ചെയ്ത ഡോ.കെ.കെ.ഫിലിപ്പോസ് എന്നിവരെ ആദരിക്കും. കേന്ദ്ര-സംസഥാന സർക്കാരുകളുടെ സീഡ് ആക്ട് പെറ്റ് ഷോപ്പ് ആക്ടിലെ അപ്രായോഗികതയും വ്യക്തത ഇല്ലായ്മയും മൂലം കേരളത്തിലെ പതിനായിരക്കണക്കിന് ഷോപ്പുടമകളുടെയും തൊഴിലാളികളുടെയും ജീവനോപാധി ഇല്ലാതാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പെറ്റ് ഷോപ്പുകൾക്കും ഡിസംബർ 11ന് അവധിയായിരിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സെബാസ്റ്റ്യൻ ആന്റണി, സെക്രട്ടറി കെ.പി ദാവൂദലി, പി.ഹരീഷ്, കെ.ആനന്ദൻ പങ്കെടുത്തു.