പുതുച്ചേരിയില്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് എസ്.ഐ പരീക്ഷയെഴുതാന്‍ അനുമതി

പുതുച്ചേരിയില്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് എസ്.ഐ പരീക്ഷയെഴുതാന്‍ അനുമതി

മാഹി: പുതുച്ചേരിയിലെ എസ്.ഐ നിയമനത്തിനായുള്ള പരീക്ഷയില്‍ കോണ്‍സ്റ്റബിള്‍മാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. പുതുച്ചേരി പോലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ എസ്.ഐ പരീക്ഷക്ക് പോലിസ് സേനയില്‍ ജോലി ചെയ്യുന്ന കോണ്‍സ്റ്റബിള്‍മാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ചോദിച്ചെങ്കിലും പ്രായ പരിധി ചൂണ്ടിക്കാട്ടി അനുവദിച്ചില്ല. ഇതേത്തുടര്‍ന്നാണ് എസ്.ഐ പരീക്ഷയ്ക്ക് അനുമതി നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ കോണ്‍സ്റ്റബിള്‍മാര്‍ ഹരജി നല്‍കിയത്. ഇതെ തുടര്‍ന്ന് ഇന്നലെ നടന്ന ഹിയറിംഗില്‍ എല്ലാ പോലീസുകാര്‍ക്കും എസ്.ഐ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി ജസ്റ്റിസ് ജേക്കബിന്റെ ബെഞ്ച് ഉത്തരവിട്ടു. ഇതിലൂടെ കോണ്‍സ്റ്റബിള്‍മാര്‍ക്ക് എസ്.ഐ പരീക്ഷയില്‍ നേരിട്ട് പങ്കെടുക്കാനും എഴുത്തുപരീക്ഷയിലും ശാരീരിക പരീക്ഷയിലും പങ്കെടുക്കാനും കഴിയും. കേസില്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ ജ്ഞാനശേഖര്‍ ഹാജരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *