നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന; പ്രതികള്‍ സമര്‍ഥമായി കേസില്‍നിന്ന് രക്ഷപ്പെടുന്നു

നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന; പ്രതികള്‍ സമര്‍ഥമായി കേസില്‍നിന്ന് രക്ഷപ്പെടുന്നു

മാഹി: നിരോധിത ലഹരി വസ്തുക്കളുടെ പറുദീസയായി മാറുന്ന മയ്യഴിയില്‍ പോലിസ് പ്രതികളെ പിടികൂടിയാല്‍ നിയമത്തിന്റെ പഴുതിലൂടെ ഇത്തരക്കാര്‍ സമര്‍ത്ഥമായി തലയൂരുന്നുവെന്നാണ് വാസ്തവം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എട്ട് തവണയെങ്കിലും മാഹി പോലിസ് കെ.ടി.സി പമ്പിനടുത്ത് ലക്ഷ്മി സ്റ്റോറില്‍ നിന്ന് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയിണ്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഇവിടെ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മുമ്പ് ഇത്തരത്തില്‍ ലഹരിപദാര്‍ഥങ്ങള്‍ ഇവിടെ നിന്ന് പിടികൂടിയിരുന്ന സമയത്ത് നഗരസഭ ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നഗരസഭാ കമ്മീഷണര്‍ വിരമിക്കുന്ന വേളയില്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കടതുറന്നപ്പോള്‍ ഈ കടയില്‍ വീണ്ടും ലഹരി വസ്തുക്കളുടെ വില്‍പ്പന തകൃതിയായി നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ യഥേഷ്ടം ലഹരി വസ്തുക്കള്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് എസ്.ഐ റീന മേരി ഡേവിഡ് പരിശോധന നടത്തി ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ഇത്തരം വസ്തുക്കള്‍ പിടിച്ചാല്‍ നിയമപ്രകാരം കേവലം നൂറ് രൂപയാണ് പിഴ. പിഴയടച്ചാല്‍ വീണ്ടും വില്‍പ്പന തുടരും. പള്ളൂരും, പന്തക്കലിലും, ഇടയില്‍ പീടികയിലുമെല്ലാം ഇതേ അവസ്ഥ തന്നെയാണ്. പിടിക്കും, പിഴയടക്കും, തുറക്കും. നിയമത്തിന്റെ അപര്യാപ്തതയും, പ്രമുഖരുടെ ഇടപെടലുകളും പോലിസിനെയടക്കം മാനസികമായി തളര്‍ത്തുകയാണ്. കഴിഞ്ഞ അസംബ്ലി സമ്മേളനത്തില്‍ മാഹി എം.എല്‍.എ നിയമ ഭേദഗതിക്ക് ആവശ്യപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. നിരോധിത പുകയില ഉല്‍പ്പന്നങ്ങളില്‍ തുടങ്ങി എം.ഡി.എം.എ വരെയുള്ള മാരക ലഹരി ഉല്‍പ്പന്നങ്ങള്‍ മയ്യഴിയെ പിടിമുറുക്കുമ്പോള്‍, ഇത്തരം കാലഹരണപ്പെട്ട നിയമങ്ങള്‍ പോലിസിനെ കൂച്ചുവിലങ്ങിടുകയാണ്. എം.ഡി.എം.എ വിപണനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയെ മാഹിയിലെ ഒരു കോളേജില്‍ നിന്ന് സസ്‌പെന്റ്് ചെയ്തിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *