നബാർഡിന്റെ പുതിയ ചെയർമാനായി  ഷാജി കെ.വി നിയമിതനായി

നബാർഡിന്റെ പുതിയ ചെയർമാനായി ഷാജി കെ.വി നിയമിതനായി

തിരുവനന്തപുരം: ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി നിയമിതനായി. മന്ത്രി തല സമിതി കേന്ദ്ര ധനവകുപ്പിന്റെ ശുപാർശ അംഗീകരിക്കുകയായിരുന്നു. വർഷങ്ങളോളം കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അതിനു ശേഷം 2020 മുതൽ നബാർഡിന്റെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ്. അഞ്ച് വർഷത്തേക്കാണ് നിയമനം. അഗ്രികൾച്ചറൽ സയൻസിൽ എംഎസ്‌സിയും അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് ഒന്നാം റാങ്കിൽ എംബിഎയും നേടിയിട്ടുണ്ട്. തിരുവനന്തപുരം വിഴിഞ്ഞം മംഗലത്തുകോണം എസ്.എൻ.സദനത്തിൽ റിട്ട.അധ്യാപകൻ പി.കൃഷ്ണന്റെ യും ആരോഗ്യ വകുപ്പിൽ റിട്ട.സൂപ്രണ്ട് പരേതയായ വി.ജെ വിമലാനന്ദവല്ലിയുടെയും മകനാണ്. ഭാര്യ ഹിരൺമയിഷാജി. മക്കൾ ദേവയാനി എസ്.കൃഷ്ണൻ, കാത്യായനി എസ്.കൃഷ്ണൻ(ഇരുവരും മുംബൈ ഐഐടി വിദ്യാർത്ഥികൾ).

 

Share

Leave a Reply

Your email address will not be published. Required fields are marked *