ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായി, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല: മുകുള്‍ വാസ്‌നിക്

ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായി, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ല: മുകുള്‍ വാസ്‌നിക്

ന്യൂഡല്‍ഹി: ഗുജറാത്തിലുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ തകര്‍ച്ചയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്. ഗുജറാത്തില്‍ ചില മേഖലകളില്‍ തിരിച്ചടിയുണ്ടായെന്നും എന്നാല്‍ ഇക്കാരണത്താല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു. പ്രതീക്ഷിച്ച അത്ര മുന്നേറ്റം സാധ്യമാകാത്ത സ്ഥലങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും മുകള്‍വാസ്‌നിക് വ്യക്തമാക്കി.

ഒമ്പത് സീറ്റ് മാത്രമാണ് ഇതുവരെ ആപ്പിന് ലീഡ് ചെയ്യാനായിരിക്കുന്നത്. ബി.ജെ.പിക്ക് വെല്ലുവിളിയാകാന്‍ പോലും കോണ്‍ഗ്രസിനോ ആംആദ്മി പാര്‍ട്ടിക്കോ സാധിച്ചിട്ടില്ല. ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി ഇറങ്ങിയിരുന്നെങ്കിലും ഗുജറാത്തില്‍ വേണ്ട വിധം പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയിരുന്നില്ല.

ഗുജറാത്തില്‍ ബി.ജെ.പി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് എത്തുമ്പോള്‍ അംഗബലമുള്ള പ്രതിപക്ഷം ഉണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. 19 സീറ്റില്‍ മാത്രമാണ് ഇതുവരെ കോണ്‍ഗ്രസിന് ലീഡ് നിലനിര്‍ത്താനായിരിക്കുന്നത്. ബി.ജെ.പി മുന്നില്‍ നില്‍ക്കുന്ന മണ്ഡലങ്ങളിലെല്ലാം ബഹുദൂരം പിന്നിലാണ് കോണ്‍ഗ്രസ്. 2017 ല്‍ 77 സീറ്റ് നേടിയിടത്തുനിന്നാണ് ഇത്തരമൊരു വീഴ്ച പറ്റിയിരിക്കുന്നത്. ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതില്‍ ബാധിച്ചത് കോണ്‍ഗ്രസിനെയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *