കരിപ്പൂര്‍ വിമാനത്താവള വികസനം തടസ്സപ്പെടരുത്: മേയര്‍ ബീന ഫിലിപ്

കരിപ്പൂര്‍ വിമാനത്താവള വികസനം തടസ്സപ്പെടരുത്: മേയര്‍ ബീന ഫിലിപ്

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം തടസപ്പെടുന്നത് ജില്ലയുടെ പുരോഗതിയെ ബാധിക്കുമെന്ന് മേയര്‍ ഡോ.ബീന ഫിലിപ്. മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സേവ് കരിപ്പൂര്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയര്‍. കരയുടെ വികസനത്തിന് പരിമിതിയുണ്ട്. കടല്‍മാര്‍ഗവും, ആകാശമാര്‍ഗവും ആശ്രയിക്കുമ്പോള്‍ വിമാനത്താവളത്തിന്റെ പുരോഗതി അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.

സാമൂതിരി രാജ പ്രതിനിധി ടി.ആര്‍ രാമവര്‍മ്മ, ഡോ.കെ മൊയ്തു, ഷെവലിയര്‍ സി.ഇ ചാക്കുണ്ണി, സി.എന്‍ അബ്ദുല്‍ മജീദ് , റാഫി പി. ദേവസി, എ.പി അബ്ദുല്ല കുട്ടി, കെ.വി.ഇസ്ഹാഖ്, സാലിഹ് ബറാമി, നസീര്‍ ഹസന്‍ , ഹാഷിം ഷിഹാബ് തങ്ങള്‍. എം.എ ഷഹനാസ്, ആദം ഓജി, ഡോ. മുഹമ്മദ് അലി, ജോയ് ജോസഫ് , എം സി ജോണ്‍സണ്‍ , ആര്‍.ജയന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഖയിസ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ സി.എച്ച് നാസര്‍ ഹസന്‍ നന്ദിയും പറഞ്ഞു. മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, മലബാര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി , കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍, ബിസിനസ് ക്ലബ് , കാലിക്കറ്റ് ബഹറിന്‍ പ്രവാസി അസോസിയേഷന്‍, ഗുജറാത്തി സമാജം, എന്‍.ആര്‍.ഐ കൊയിലാണ്ടി ഹോളി ലാന്‍ഡ് പില്‍ഗ്രീം സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സത്യഗ്രഹ സമരം നടത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *