കോഴിക്കോട്: 72ാമത് ദേശീയ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സൗത്ത്‌സോണ്‍ മത്സരങ്ങള്‍ ഒമ്പത് മുതല്‍ 12 വരെ വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാവിലെ എട്ട് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഉദ്ഘാടനം ഒമ്പതിന് വൈകുന്നേരം അഞ്ച്മണിക്ക് മേയര്‍ ബീന ഫിലിപ് നിര്‍വഹിക്കും. മേഴ്‌സിക്കുട്ടന്‍ ( കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്) വിശിഷ്ടാതിഥിയായിരിക്കും. കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. മനോഹരകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. എ.പ്രദീപ് കുമര്‍ (മുന്‍.എം.എല്‍.എ), ഡോ. രഗോത്തമന്‍ ( ട്രഷറര്‍, ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍) എന്നിവര്‍ ആശംസകള്‍ നേരും. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥനങ്ങലില്‍ നിന്നുള്ള പുരുഷ-വനിത ജൂനിയര്‍ താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ സമാപനം 12ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. ഗോവിന്ദരാജ് (എം.എല്‍.സി), എം.കെ രാഘവന്‍ എം.പി, തോട്ടത്തല്‍ രവീന്ദ്രന്‍ എം.എല്‍.എ, ഒ.കെ വിനീഷ് (വൈസ് പ്രസിഡന്റ് കെ.എസ്.എസ്.സി), ആര്‍.കെ ആദവ് അര്‍ജുനന്‍ (ചെയര്‍മാന്‍, കെ.ബി.എ) എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.മനോഹര കുമാര്‍, ശശിധരന്‍, ജോണ്‍സന്‍ ജോസഫ്, ജോസ് സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.