വിഴിഞ്ഞത്ത് സമരപന്തല്‍ പൊളിച്ചു; പണികള്‍ ഇരട്ടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞത്ത് സമരപന്തല്‍ പൊളിച്ചു; പണികള്‍ ഇരട്ടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് ഉയര്‍ന്ന സമരപന്തല്‍ പൊളിച്ചുനീക്കുന്നു. സംഘര്‍ഷം ഒഴിവാക്കാനായാണ് പകല്‍ തന്നെ പന്തല്‍ പൊളിക്കുന്നത്. സമരപന്തല്‍ പൊളിച്ച് നീക്കിയതിന് ശേഷം നിര്‍മാണ സാമഗ്രികള്‍ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. 113 ദിവസം നീണ്ട ഉപരോധസമരത്തിനൊടുവിലാണ് മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമരപ്പന്തല്‍ പൊളിച്ച് നീക്കുന്നത്. ഇതിന് ശേഷമാകും തുറമുഖ നിര്‍മാണസാമഗ്രികള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കുക.

വിഴിഞ്ഞം സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും, കരാര്‍ കമ്പനിയും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. തുറമുഖ നിര്‍മ്മാണത്തിന് സുരക്ഷ നല്‍കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കാത്തിനെതിരെയായിരുന്നു കോടതിയലക്ഷ്യ ഹര്‍ജി. എന്നാല്‍ പദ്ധതി പ്രദേശത്തെ സമരപ്പന്തല്‍ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമരസമിതി കോടതിയില്‍ ഉറപ്പുനല്‍കി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കിയത്. അദാനി ഗ്രൂപ്പിന് തുറമുഖ നിര്‍മാണത്തിനുള്ള സമയപരിധി സര്‍ക്കാരിന് നീട്ടി കൊടുക്കേണ്ടിവരും. ഒപ്പം കാലപരിധി തീര്‍ന്ന സാഹചര്യത്തില്‍ അദാനി ഗ്രൂപ്പില്‍ നിന്നും ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രവും സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും.

തുറമുഖം നിര്‍മാണം നാളെ വീണ്ടും തുടങ്ങും. പണി മുടങ്ങിയ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇരട്ടി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. കൊല്ലത്തും തിരുവനന്തപുരത്തിന്റെ തീരത്തുമായുള്ള ബാര്‍ജുകള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിര്‍മാണത്തിനായി സാധാരണ പ്രതിദിനം 15000 ടണ്‍ കല്ലിടുന്നിടതിന് പകരം 30,000 ടണ്‍ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറും.

Share

Leave a Reply

Your email address will not be published. Required fields are marked *