കോഴിക്കോട്: അഡ്വ. തങ്കച്ചന്‍ രചിച്ച ‘ലോക സമാധാനം: വികസനം-പരിസ്ഥിതി’ പുസ്തക പ്രകാശനം 10ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഗാന്ധിഗൃഹത്തില്‍ നടക്കുന്ന ചടങ്ങില്‍ റിട്ട. ജസ്റ്റിസ് കമാല്‍പാഷ പ്രകാശനം ചെയ്യുമെന്ന് അഡ്വ. തങ്കച്ചനും മുജീബ് റഹ്‌മാനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡ്വ. ജയശങ്കര്‍, അഡ്വ.സി.ആര്‍ നീലകണ്ഠന്‍, കവി പി.കെ ഗോപി, നടിയും ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്‍ ഡയരക്ടറുമായ സോണിയ മല്‍ഹാര്‍ എന്നിവര്‍ സംബന്ധിച്ചു. പുരോസ്ഥിര ചിന്ത എന്ന ചിന്താധാരയുടെ പ്രഖ്യാപനമാണ് ഈ പുസ്തകത്തിലൂടെ നടത്തുന്നത്. പുരോസ്ഥിര വികസനം എന്ന കാഴ്ചപ്പാടിലൂടെ വികസന-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് അഡ്വ. തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയോടനുബന്ധിച്ച് വയനാട്ടിലെ ഗോത്രവര്‍ഗമായ പണിയ വിഭാഗത്തിലെ യുവാക്കളുടെ ഗായകസംഘമായ തുടിപ്പാട്ടിന്റെ സംഗീത പരിപാടിയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.എം അബ്ദുള്‍ സലാം ആസാദ്, പി,ടി ഇര്‍ഷാദ് എന്നിവരും പങ്കെടുത്തു.