മെറിറ്റ് ഡേ: മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം കെ.എസ് ചിത്രയില്‍ നിന്ന് ഏറ്റുവാങ്ങി കരീം പന്നിത്തടം

മെറിറ്റ് ഡേ: മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം കെ.എസ് ചിത്രയില്‍ നിന്ന് ഏറ്റുവാങ്ങി കരീം പന്നിത്തടം

എയ്യാല്‍: മെറിറ്റ് ഡേ ചടങ്ങില്‍വച്ച് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയില്‍ നിന്ന് ഏറ്റുവാങ്ങി കരീം പന്നിത്തടം. എയ്യാല്‍ നിര്‍മ്മലാ മാതാ സ്‌ക്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് കെ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സോഫി പെരേപ്പാടന്‍ അധ്യക്ഷത വഹിച്ചു. മെറിറ്റ് ഡേ കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവീസ് ചിറമ്മല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജിയോ തെരേസ്സ് , വൈസ് പ്രിന്‍സിപ്പാള്‍ റോസ് മേരി പ്ലാക്കല്‍, ചിത്രകാരന്‍ സേതു എയ്യാല്‍, പി.ടി.എ പസിഡന്റ് ദീപക് ആന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *