കോഴിക്കോട്: ജെ.ഡി.ടിയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് ബ്ലഡ് ഡോണേര്‍സ് ഫോറവുമായി സഹകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഗവ. ബിച്ച് ഹോസ്പിറ്റല്‍ രക്തബാങ്കിലേക്കായി 100 പേര് രക്തം നല്‍കിക്കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജെ.ഡി.ടി കണ്വന്ഷന് സെന്ററില്‍ ജെ.ഡി.ടി സെക്രട്ടറി ഡോ. അന്‍വര്‍ പി.സിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഗോപി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് മദ്രസ ബോര്‍ഡ് ചെയര്മാന് എം.പി അബ്ദുള്‍ ഗഫൂര്‍ മുഖ്യാതിഥിയായി. ജെ.ഡി.ടി പ്രിന്‍സിപ്പാള്‍ മാനുവേല്‍ ജോര്‍ജ്, സി.ബി.ഡി.എഫ് പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി ഷാജഹാന് നടുവട്ടം എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സാദിഖ് എം.എം സ്വാഗതവും എന്‍.എസ്.എസ് സ്റ്റുഡന്റ് ബ്ലഡ് കോ-ഓര്‍ഡിനേറ്റര്‍ അലീന നന്ദിയും പറഞ്ഞു.