നോട്ട് നിരോധനം: ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം

നോട്ട് നിരോധനം: ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം. നോട്ടുനിരോധനത്തിന്റെ സാധുത ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയാണ് രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്തുള്ള 58 ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് എസ്.എ നസീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. നോട്ട് നിരോധനം കൊണ്ടുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിച്ചോയെന്ന് പരിശോധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നടപടി ആര്‍.ബി.ഐ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നോ എന്നതാണ് പരിഗണിക്കുകയെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *