നാദാപുരം ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം: അംഗീകൃത എന്‍ജിനീയര്‍മാര്‍ക്കും ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു

നാദാപുരം ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം: അംഗീകൃത എന്‍ജിനീയര്‍മാര്‍ക്കും ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മാണ ചട്ടം/ പ്ലാന്‍ തയ്യാറാക്കുന്ന അംഗീകൃത ലൈസന്‍സുള്ള എന്‍ജിനീയര്‍, ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് വേണ്ടി പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരമാണ് 35 ഓളം പേര്‍ പങ്കെടുത്ത പരിശീലന പരിപാടി സംഘടിപ്പിച്ചത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് 17 പ്രകാരം സ്ഥല ഉടമകള്‍ക്കുള്ള 20 ഉത്തരവാദിത്വങ്ങളും വകുപ്പ് 18 പ്രകാരം ബില്‍ഡിംഗ് പ്ലാന്‍ വരക്കുന്നവര്‍ക്കുള്ള 16 ഉത്തരവാദിത്വങ്ങളും പരിശീലന പരിപാടിയുടെ ഭാഗമായി വിവരിച്ചു നല്‍കി. പഞ്ചായത്ത്‌രാജ് നിയമം 235എ വകുപ്പും, കെട്ടിട നിര്‍മാണ ചട്ടത്തിലെ 109 വകുപ്പുകളെ കുറിച്ച് വിശദമായ പരിശീലനം നല്‍കി.

പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ടിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി.എസ് അമൃത എന്നിവര്‍ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ നാസര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, ജൂനിയര്‍ സൂപ്രണ്ട് എന്‍. വിനോദന്‍, ഓവര്‍സിയര്‍മാരായ പി. പി ഗിരീഷ്, കെ.വി റിന്‍ഷ, ലെന്‍സ്‌ഫെഡ് താലൂക്ക് പ്രസിഡന്റ് എന്‍. പ്രദീപ് കുമാര്‍, ലെന്‍സ്‌ഫെഡ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.കെ സുരേഷ്, സെക്ഷന്‍ ക്ലര്‍ക്ക് എന്‍.കെ പ്രവീഷ് എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന്റെ ഭാഗമായി സംശയനിവാരണവും ഉണ്ടായിരുന്നു. വലിയ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തഞങ്ങള്‍ നടക്കുന്ന പഞ്ചായത്താണ് നാദാപുരം , കൂടാതെ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ അശ്രദ്ധ കാരണം സേവനങ്ങള്‍ കൃത്യമായി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *