ഡല്‍ഹിയില്‍ ഇഞ്ചോടിച്ച്; ആദ്യഘട്ടത്തില്‍ ബി.ജെ.പിയും എ.എ.പിയും ഒപ്പത്തിനൊപ്പം, കോണ്‍ഗ്രസ് പിന്നില്‍

ഡല്‍ഹിയില്‍ ഇഞ്ചോടിച്ച്; ആദ്യഘട്ടത്തില്‍ ബി.ജെ.പിയും എ.എ.പിയും ഒപ്പത്തിനൊപ്പം, കോണ്‍ഗ്രസ് പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകളില്‍ ബി.ജെ.പിയും എ.എ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 250 സീറ്റുകളില്‍ 118 സീറ്റുകളില്‍ വീതം ബിജെപിയും എ.എ.പിയും ലീഡ് ചെയ്യുന്നു. 11 ഇടത്ത് കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. 42 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണുന്നത്. 250 വാര്‍ഡുകളിലേയ്ക്കായി 1,349 സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ ഞായറാഴ്ച ജനവിധി തേടിയത്.

ഇത്തവണ ആംആദ്മി പാര്‍ട്ടി കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ബി.ജെ.പി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മൂന്ന് കോര്‍പ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഡല്‍ഹിയിലെ മാലിന്യപ്രശ്നം ബി.ജെ.പിയുടെ പിടിപ്പുകേടാണെന്ന വിമര്‍ശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്ര ജെയിനിന്റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബി.ജെ.പി ആയുധമാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *