ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി

ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി

മാഹി: ചാലക്കര ഉസ്മാന്‍ ഗവ. ഹെസ്‌കൂളിലെ കുട്ടികള്‍ക്കുള്ള കുടിവെള്ള പദ്ധതിക്ക് സഹായമായി ചാലക്കര കാളിയാരവിട കുടുംബം വാട്ടര്‍ കൂളര്‍ നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം കാളിയാരവിട ആയിഷ വാട്ടര്‍ കൂളര്‍ പ്രധാനാധ്യാപകന്‍ എം. മുസ്തഫക്ക് കൈമാറി. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ.വി സന്ദീവ്, മാതൃസമിതി അധ്യക്ഷ കെ.രസ്‌ന, സഹപ്രധാനാധ്യാപിക എ.ടി പത്മജ, പി.എം. വിദ്യാസാഗര്‍, കെ.വി.മുരളീധരന്‍ , സ്‌കൂള്‍ ലീഡര്‍ എ. ശീതള്‍ , സഹീര്‍ കാളിയാരവിട , മമ്മു സുഹറാസ്, പൂര്‍വ്വ വിദ്യാര്‍ഥി അഷ്‌റഫ് ബലൂര്‍, പി.വി. സുലൈമാന്‍ , അബ്ദുള്‍ നാസര്‍, അബ്ദുള്‍ ലത്തീഫ് ചൊക്കിയില്‍ എന്നിവരും സഹപാഠി കൂട്ടായ്മയിലെ അംഗങ്ങളും ചാലക്കര മഹല്‍ കൂട്ടായ്മ പ്രതിനിധികളും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *