കോഴിക്കോട്: കേരള ബാങ്കിലെ ജീവനക്കാര്‍ക്ക് സര്‍വീസ് റൂളിനപ്പുറം ഒരു രാഷ്ട്രീയ കക്ഷിയുടെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. കേരള ബാങ്കിലെ പി.ടി.എസ് ജീവനക്കാരിക്ക് ട്രാന്‍സ്ഫര്‍ നിഷേധിച്ചതിനെതിരേ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം സമരം ചെയ്യുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയാിരുന്നു അദ്ദേഹം. കെ.കെ സജിത്കുമാര്‍, ശശികുമാര്‍ അമ്പാളി എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.
സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം ടി.വി ബാലന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലാവില്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ബിനൂപ്, എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി ബിജിത്ത്‌ലാല്‍, കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എം നിയാസ്, എ.ഐ.ടി.യുസി ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് ബഷീര്‍, എ.കെ.ബി.ഇ.എ.എഫ് ജില്ലാ സെക്രട്ടറി ബോധി സത്വന്‍ കെ. റജി, ജില്ലാ പ്രസിഡന്റ് വി.വി രാജന്‍, ട്രഷറര്‍ രൂപ, ഐ.എന്‍.ടി.യുസി ജില്ലാ വൈസ് പ്രസിഡന്റ് മൂസ്സ പന്തീരാങ്കാവ്, കേരള എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കൂവ്വേരി, ജില്ലാ പ്രസിഡന്റ് സതീഷന്‍ എ.കെ, എ.കെ.ബി.ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപന്‍, വനിതാ കമ്മിറ്റി കണ്‍വീനര്‍ ബിജില, കെ.കെ മോഹനന്‍, എ.ഐ.ബി.ആര്‍.എഫ് കേന്ദ്ര കമ്മിറ്റിയംഗം കെ.പി മുഹമ്മദ്, എസ്.ടി.യു നേതാവ് അബ്ദു, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
കേരള ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. എ.ഐ.ടി.യു.സി ഫുട്പാത്ത് തൊഴിലാളികള്‍, എ.ഐ.ടി.യുസി ചുമട്ട് തൊഴിലാളികള്‍, എ.കെ.ബി.ഇ.എഫ് പ്രവര്‍ത്തകര്‍, ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രകടനവുമായെത്തി സമരത്തിന് പിന്തുണയറിയിച്ചു.