കേരളോത്സവത്തില്‍ മിന്നുന്ന പ്രകടനം; നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ വിജയാരവം സംഘടിപ്പിച്ചു

കേരളോത്സവത്തില്‍ മിന്നുന്ന പ്രകടനം; നാദാപുരം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ വിജയാരവം സംഘടിപ്പിച്ചു

നാദാപുരം: കേരളോത്സവത്തിലും ബ്ലോക്ക് കേരളോത്സവത്തിലും മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച പത്താം വാര്‍ഡിലെ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 65 പോയിന്റുമായി രണ്ടാം സ്ഥാനവും ബ്ലോക്ക് തലത്തില്‍ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടിയിരുന്നു. കലാകായിക പ്രതിഭകളെ അനുമോദിക്കല്‍ ചടങ്ങ് ‘വിജയാരവം’ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഷ മനോജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കരിമ്പില്‍ ദിവാകരന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി.കെ നാസര്‍ , എം.സി സുബൈര്‍ , പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് മെമ്പര്‍മാരായ പി.പി ബാലക്യഷ്ണന്‍, എ. ദിലീപ് കുമാര്‍ , ഫെസിലിറ്റേറ്റര്‍ എ.സുരേഷ് ബാബു , വസന്ത കരിമ്പില്‍ , സി.കെ റീന, മാമ്മദ് , കെ.ടി.കെ ചന്ദ്രന്‍, മോഹനന്‍ മാസ്റ്റര്‍ , സി.ടി അനൂപ് , സി.കെ രാജേഷ് , വി.കെ വനജ , കെ. ജീത്ത , പി.ജസിത ബാബു , യു.എം പ്രഭ, പ്രവീണ്‍ , ടി.പി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും കപ്പുകളും വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *