കോഴിക്കോട്: കേരളാ ബാങ്കിന്റെ താഴെ തട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയോടു കാണിക്കുന്ന നീതി നിഷേധത്തില്‍ പ്രതി ഷേധിച്ച് ബാങ്കിന്ന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. സമരത്തില്‍ ബാങ്ക് അധികൃതര്‍ അടിയന്തിരമായി ഇടപ്പെട്ടു പ്രശ്‌നം പരിഹരിക്കണമെന്ന് ഐ.എന്‍.ടി.യു.സി. ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. എം.രാജന്‍ ആവശ്യപ്പെട്ടു.