51ാമത് യു.എ.ഇ ദേശീയ ദിനാഘോഷം നടത്തി

51ാമത് യു.എ.ഇ ദേശീയ ദിനാഘോഷം നടത്തി

തിരുവനന്തപുരം: കേരളീയ പ്രവാസി സമൂഹം മാത്രമല്ല ഭാരത ജനത ഒന്നാകെ യു.എ.ഇയോടും ഭരണകൂടത്തിനോടും ഏറെ കടപ്പെട്ടവരാണെന്നും യു.എ.ഇ ഭരണത്തലവന്മാര്‍ കേരളത്തിനോട് നിതാന്തമായി പുലര്‍ത്തുന്ന പ്രത്യേക താല്‍പര്യം പ്രസ്താവ്യമാണെന്നും 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് ഡോ.അഹമ്മദ് പറഞ്ഞു. ഇന്തോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഘടിപ്പിച്ച 51ാമത് യു.എ.ഇ ദേശീയ ദിനാഘോഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കണ്‍വീനറും മുന്‍ പ്രവാസികാര്യ മന്ത്രിയുമായ എം.എം ഹസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാന ബദറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലം യു.എ.ഇയില്‍ ആതുരസേവനം നടത്തിയ ഡോ.എന്‍.ആരിഫ, പ്രവാസി ലീഗ് നേതാക്കളായ വള്ളക്കടവ് ഗഫൂര്‍, കലാപ്രേമി മാഹീന്‍, അബൂദാബി കേരള സോഷ്യല്‍ കള്‍ച്ചറല്‍ മുന്‍ ഭാരവാഹി ഫിറോഷ് നൂണ്‍ എന്നിവര്‍ പ്രസംഗിച്ചു. പീരുസ മാഹീന്‍ സ്വാഗതവും ആഷിഖ് മാഹീന്‍ നന്ദിയും പറഞ്ഞു

 

Share

Leave a Reply

Your email address will not be published. Required fields are marked *