വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ല: മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ലായെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തുറമുഖത്തിന്റെ എണ്‍പത് ശതമാനം പണി പൂര്‍ത്തിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സാധ്യമല്ല. സമരം തുടങ്ങിയ ആഗസ്റ്റ് 16 മുതല്‍ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങില്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നതൊഴിച്ച് അഞ്ചും അംഗീകരിച്ചതാണ്.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമതിയെ പുറത്ത് നിന്നാരോ നിയന്ത്രിക്കുന്നുണ്ട്. തീരശോഷണം ഉണ്ടാകുന്നത് തുറമുഖ നിര്‍മാണം മൂലമല്ലെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന് പുറമേ സമര സമിതിയുടെ ആവശ്യം പരിഗണിച്ച് വീണ്ടും ഒരു സമിതിയെ വയ്ക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. തുറമുഖ നിര്‍മാണം മൂലം കുടിയോഴിപ്പിക്കപ്പെടുന്ന 475 കുടുംബങ്ങള്‍ക്ക് തിരുവനനതപുരത്ത് തന്നെ വീടു നല്‍കാനും അവശേഷിക്കുന്നവര്‍ക്ക് ഒന്നര വര്‍ഷത്തിനുള്ളില്‍ ഫ്‌ളാറ്റ് നല്‍കാനും തീരുമാനമായതാണ്. നവംബര്‍ 26ന് നടന്ന ആക്രമണ സംഭവങ്ങളോട് വളരെ മാതൃകാപരമായ സംയമനമാണ് പോലിസ് പുലര്‍ത്തിയത്. അതുക്കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ 54 പോലിസുകാര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. ഈ സംഭവത്തില്‍ കേസെടുത്തത് സ്വാഭാവികമായ നടപടി മാത്രമാണ്.

തുറുമുഖ നിര്‍മാണത്തിന് അതിന്റെ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി ആവശ്യപ്പെടുന്ന സുരക്ഷ ഉറപ്പാക്കണമെന്ന് കരാറില്‍ തന്നെയുണ്ട്. അത് കൊണ്ടാണ് അവര്‍ കേന്ദ്ര സേന വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ എതിര് പറയാതിരുന്നത്. സര്‍ക്കാര്‍ സംയമനത്തോടെയും സമാധാനത്തോടെയും മാത്രമേ ഈ വിഷയം കൈകാര്യം ചെയ്യുകയുള്ളുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *