കോഴിക്കോട്:പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. അതി ദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭവന രഹിതർ, ഭൂരഹിത ഭവന രഹിതർ, ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിലെ പട്ടികജാതി പട്ടിക വർഗ്ഗ ഗുണഭോക്താക്കൾ എന്നിവരുടെ സംഗമമാണ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഡിസംബറിൽ തന്നെ ഒന്നാം ഗഡു തുക അനുവദിക്കുന്നതാണെന്നും മുഴുവൻ ഗുണഭോക്താക്കളും സമയബന്ധിതമായി വീടു പണി പൂർത്തീകരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രസിഡന്റ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള സഹായവും അർഹരായ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും.
വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വി.ഇ.ഒ. ശശി പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഹരീഷ് ത്രിവേണി, പഞ്ചായത്തംഗങ്ങളായ ഇസ്മയിൽ രാരോത്ത്, കെ.വി. മൊയ്തി , ലാലി രാജു , കെ.കെ. ഷിജി, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുക്ക്മാൻ തുടങ്ങിയവർ പങ്കെടുത്തു.