തിരുവനന്തപുരം: അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ സോണ്‍ തുറന്ന് ആമസോണ്‍ വെബ് സര്‍വിസസ്. 2030ഓടെ രാജ്യത്ത് 36,300 കോടിയോളം രൂപ നിക്ഷേപിക്കുന്ന ഏഷ്യാ പെസഫിക് റീജ്യന്‍ (ഹൈദരാബാദ്) ആണ് എ.ഡബ്ല്യൂ.എസ് ആരംഭിച്ചിരിക്കുന്നത്. ഡെവലപ്പര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍, സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയ്ക്ക് അവരുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ എ.ഡബ്ല്യൂ.എസ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഡാറ്റ അനലിറ്റിക്സ്, സുരക്ഷിതത്വം, അടിസ്ഥാന സൗകര്യം തുടങ്ങിയവയ്ക്ക് ഉപഭോക്താക്കള്‍ക്ക് എ.ഡബ്ല്യൂ.എസിനെ ആശ്രയിക്കാം.
വണ്‍ ലിമിറ്റഡ്, അശോക് ലെയ്ലന്‍ഡ്, ആക്സിസ് ബാങ്ക്, ബജാജ് കാപ്പിറ്റല്‍, ബോഡ്റിജ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എഡ്ലെവിസ്, എച്ച്.ഡി.എഫ്.സി, ആര്‍.ബി.എല്‍ ബാങ്ക്, ടാറ്റ എല്‍ക്സി, ടൈറ്റാന്‍ ഉള്‍പ്പെടെ ഒട്ടനവധി മുന്‍നിര സ്ഥാപനങ്ങള്‍ നിലവില്‍ എ.ഡബ്ല്യൂ.എസ് സേവനം ഉപയോഗിച്ചുവരുന്നുണ്ട്. സി-ഡാക്, ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍, മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി, നീതി ആയോഗ്, പ്രസാര്‍ ഭാരതി ന്യൂസ് സര്‍വിസസ്, ഡല്‍ഹി യൂനിവേഴ്സിറ്റി തുടങ്ങിയവയും എ.ഡബ്ല്യൂ.എസ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനാണ് സ്ഥാപനങ്ങള്‍ പ്രധാനമായും എ.ഡബ്ല്യൂ.എസിനെ ആശ്രയിക്കുന്നത്.