മിര്‍വ ഷട്ടില്‍ ടൂര്‍ണമെന്റ്: സീനിയര്‍ വിഭാഗത്തില്‍ ഫ്രെയ്ജര്‍-ഡാനിഷ് , ജൂനിയര്‍ വിഭാഗത്തില്‍ ഐസാം- ലിസാം ജേതാക്കള്‍

മിര്‍വ ഷട്ടില്‍ ടൂര്‍ണമെന്റ്: സീനിയര്‍ വിഭാഗത്തില്‍ ഫ്രെയ്ജര്‍-ഡാനിഷ് , ജൂനിയര്‍ വിഭാഗത്തില്‍ ഐസാം- ലിസാം ജേതാക്കള്‍

കോഴിക്കോട്: മിസ്‌കാല്‍ റെസിഡന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റ് സീനിയര്‍-ജൂനിയര്‍ വിഭാഗങ്ങളിലായ് 16 ടീമുകള്‍ പങ്കെടുത്തു. ഹല്‍വ ബസാര്‍ ബ്യൂ ഫോര്‍ട്ട് ഷട്ടില്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ സീനിയര്‍ വിഭാഗം സി.കെ നൗഷര്‍- യാഫിര്‍ അലി ടീമിനെ പരാജയ പെടുത്തി കെ.ഫ്രെയ്ജര്‍-ഡാനിഷ് ടീം ജേതാക്കളായി. ജൂനിയര്‍ വിഭാഗത്തില്‍ സെര്‍ജില്‍- മെഹര്‍ മൂസ ടീമിനെ പരാജയപ്പെടുത്തി ഐസാം- ലിസാം ടീം ജേതാക്കളായി. ബാഡ്മിന്റണ്‍ സ്റ്റേറ്റ് ചാമ്പ്യന്‍ അബ്ദുറഹ്‌മാന്‍ ബക്കര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് ഹാഫിസ്, നമീര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. മിര്‍വ പ്രസിഡന്റ് പി.മുഹമ്മദ് അലി, സി.എ ആലിക്കോയ, പി. എം ആദം, മന്‍സൂര്‍, ജാസ്സിം എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. മിര്‍വ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ പി.ടി ഷൗക്കത്ത്, കെ.വി ഹാഷിം, സി.വി ശംസുദ്ധീന്‍, നിസാര്‍ മൊല്ലാന്റകം, ഇ.വി സുട്ടു, കെ.വി മുഹമ്മദ്, ശുഹൈബ്, ടി.പി ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *