മദ്യത്തിന് ‘മലബാര്‍ ബ്രാന്റ്’ നാമകരണം; സര്‍ക്കാര്‍ പിന്തിരിയണം: എല്‍.എന്‍.എസ്

മദ്യത്തിന് ‘മലബാര്‍ ബ്രാന്റ്’ നാമകരണം; സര്‍ക്കാര്‍ പിന്തിരിയണം: എല്‍.എന്‍.എസ്

കോഴിക്കോട്: സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്യനയം അപകടകരമാണെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യാതൊരു തത്വദീക്ഷിതയും ഇല്ലാതെ സാമൂഹ്യ തിന്മക്കെതിരേയും ദേശീയതക്ക് വേണ്ടിയും അരുതായ്മകള്‍ക്കെതിരേയും പോരാടിയ ഒരു ലോകോത്തര ചരിത്രം പേറുന്ന ‘മലബാര്‍’ എന്ന പവിത്ര നാമം തന്നെ കളങ്കപ്പെടുത്തുന്ന രീതിയില്‍ ‘മലബാര്‍ ബ്രാന്‍ഡ്’ എന്ന പേരില്‍ ഓണത്തിന് പുതിയ മദ്യം വിപണിയില്‍ ഇറക്കാനുള്ള തിരക്കിലാണ് ഇടത് സര്‍ക്കാര്‍. ഒരു ജനവിഭാഗത്തെ തന്നെ ആകമാനം അപമാനിക്കുംവിധം സര്‍ക്കാര്‍ ഉല്‍പ്പന മദ്യത്തിന് ‘ മലബാര്‍’ എന്ന് നാമകരണം ചെയ്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് ഒരു ഭാഗത്ത് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ മറുഭാഗത്ത് മദ്യം യഥേഷ്ടം ഒഴുക്കാന്‍ അണിറയ ശ്രമം തുടരുകയാണ് . ഇത് ഇരട്ടതാപ്പാണ്. ഇതില്‍ നില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം.എസ് അലവി കുറ്റിക്കാട്ടൂര്‍ , മജീദ് അമ്പലക്കണ്ടി, സുബൈര്‍ നെല്ലുളി, എ.കെ അബ്ബാസ്, കെ.കെ കോയ , അബ്ദുല്‍ ഖാദര്‍ ചെറുവണ്ണൂര്‍, ലത്തീഫ് ഫറോക്ക്, ഇഖ്ബാല്‍ പൂക്കോട്, പി. കാസിം, റുബീന, ആയിഷ സറഫന്നിസ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *