കോഴിക്കോട്: ഭരണഘടന രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി നടപ്പിലാക്കാന്‍ ഭരണഘടനയുടെ യഥാര്‍ഥ മൂല്യങ്ങള്‍ തിരിച്ചറിയുന്നവര്‍ അധികാരങ്ങളിലെത്തണമെന്ന് റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കുട്ടി പയമ്പ്ര പറഞ്ഞു. ഭരണഘടനയെ നാം മനസ്സിലാക്കണം. ഭരണഘടനാ നിര്‍ദേശങ്ങള്‍ക്കനുസൃതമായ നിയമനിര്‍മാണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലയന്‍സ് ഓഫ് നാഷണല്‍ സംഘടിപ്പിച്ച ഡോ.ബി.ആര്‍ അംബേദ്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.വി ബാലചന്ദ്രന്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി. ജയകുമാര്‍ (റിട്ട. പ്രിന്‍സിപ്പാള്‍ ഗവ. ആര്‍ട്‌സ് കോളേജ്) മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.സി സോമന്‍, കെ.പി കോരന്‍ ചേളന്നൂര്‍, പി.സുധാകരന്‍, ജയരാജന്‍, അനുഗ്രഹ, മഹേഷ് ശാസ്ത്രി പയ്യോളി, ശങ്കരന്‍ മടവൂര്‍, രഞ്ജിത്ത് ഒളവണ്ണ പ്രസംഗിച്ചു. രാമദാസ് വേങ്ങേരി സ്വാഗതവും പ്രകാശന്‍ കറുത്തേടത്ത് നന്ദിയും പറഞ്ഞു.