ഫാഷിസത്തെ നേരിടാന്‍ ജനം ഐക്യപ്പെടണം: പി.അബ്ദുല്‍ ഹമീദ്

ഫാഷിസത്തെ നേരിടാന്‍ ജനം ഐക്യപ്പെടണം: പി.അബ്ദുല്‍ ഹമീദ്

കുറ്റ്യാടി: ബാബരി മസ്ജിദ് ധ്വംസനം ചവിട്ടുപടിയാക്കി രാജ്യത്തിന്റെ അധികാരം കൈപ്പിടിയിലാക്കിയ സംഘ്പരിവാര്‍ ഫാഷിസത്തിനെതിരേ രാജ്യത്തെ ജനങ്ങള്‍ ഐക്യപ്പെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ്. രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വൈരവും ഭിന്നിപ്പും നിലനിര്‍ത്തി അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത് ‘ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന ധര്‍ണ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യതാല്‍പര്യത്തിന് മുന്‍ഗണന നല്‍കി ഫാഷിസത്തിനെതിരേ ഐക്യപെടാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.വി. പി ഷാജഹാന്‍ സ്വാഗതം പറഞ്ഞ ധര്‍ണയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഖാലിദ് മൂസ നദ്‌വി, മണ്ഡലം പ്രസിഡന്റുമാരായ ഷംസീര്‍ ചോമ്പാല (വടകര ), സി.കെ റഹീം മാസ്റ്റര്‍ ( നാദാപുരം ), ഹമീദ് എടവരാട് (പേരാമ്പ്ര ), ജലീല്‍ പയ്യോളി (കൊയിലാണ്ടി ). നവാസ് (ബാലുശ്ശേരി ) എന്നിവര്‍ സംസാരിച്ചു. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *