കോഴിക്കോട്: ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘ഫറൂഖാബാദ് 90’സ്‌ന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. 2023 ജനുവരി 17, 18 തിയ്യതികളില്‍ ഫറോക്ക് കെ-ഹില്‍സില്‍ വൈകീട്ട് നാല് മണി മുതല്‍ രാത്രി 12 വരെയാണ് പരിപാടി . ഇതോടനുബന്ധിച്ച് ട്രെയിഡ് ഫെയര്‍ , കലാ സാംസ്‌കാരിക വിരുന്ന്, ഫുഡ് ഫെസ്റ്റ്, ആദരിക്കല്‍ എന്നിവ നടക്കും. നേരത്തെ പഠിച്ചവരും നിലവില്‍ വിദ്യാര്‍ഥികളായവരും പങ്കെടുക്കുന്ന ‘പാടാം നമുക്കു പാടാം’ ഗാന വിരുന്ന് ആദ്യത്തെ ദിവസവും അനൂപ് ശങ്കറിന്റെ ഗാനമേള രണ്ടാം ദിവസവും നൈറ്റ് മാര്‍ക്കറ്റില്‍ പ്രധാന ഹൈലൈറ്റാണ്. പരിപാടിയുടെ ലോഗോ പ്രകാശനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു. ചാലപ്പുറം സിറ്റി സര്‍വീസ് സഹകരണ ബാങ്കിന് സമീപം നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.പി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി. അഫ്സല്‍, കണ്‍വീനര്‍ കെ.വി സക്കീര്‍ ഹുസൈന്‍, പോര്‍ട്ട് ഓഫീസര്‍ അശ്വിനി പ്രതാപ് , മെഹറൂഫ് മണലൊടി , റഷീദ് ബാബു, സി.പി അബൂബക്കര്‍ , പോസ്റ്റ് മാസ്റ്റര്‍ കെ.റിയാസ്, എം.റഹീം തുടങ്ങിയവര്‍ സംസാരിച്ചു.