ന്യൂമാഹി ഫെസ്റ്റ് രാഷ്ട്രീയ മേളയാക്കാനെന്നാരോപണം; പ്രതിഷേധിച്ച് ബി.ജെ.പിയും ബി.എം.എസും

ന്യൂമാഹി ഫെസ്റ്റ് രാഷ്ട്രീയ മേളയാക്കാനെന്നാരോപണം; പ്രതിഷേധിച്ച് ബി.ജെ.പിയും ബി.എം.എസും

ന്യൂമാഹി: ന്യൂമാഹി ഫെസ്റ്റ് സി.പി.എമ്മിന്റെ രാഷ്ട്രീയ മേളയാക്കാനുള്ള നീക്കമാണെന്നാരോപിച്ച് ബി.ജെ.പി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയും ബി.എം.എസ് ന്യൂമാഹി മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു. ഫെസ്റ്റിവലിനു വേണ്ടി രൂപവല്‍ക്കരിച്ച സംഘാടക സമിതിയില്‍ നിന്നും മറ്റുള്ളവരെ ഒഴിവാക്കി സി.പി.എം പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിയതിനാല്‍ ന്യൂമാഹി ഫെസ്റ്റുമായി സഹകരിക്കാന്‍ കഴിയില്ലെന്ന്ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശന്‍ തോട്ടേന്റവിടെ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് നടത്തേണ്ട ന്യൂമാഹി ഫെസ്റ്റ് സി.പി.എം മേളയാക്കി നടത്താനുള്ള തീരൂമാനം പ്രതിഷേധാഹമാണ്. നിരവധി സംഘടനകളെ ക്ഷണിച്ചു വരുത്തി സി.പി.എ കാരെ മാത്രം ഉള്‍പ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചത് ശരിയായ നടപടിയല്ലെന്നും രാഷ്ട്രീയവല്‍ക്കരിച്ച ന്യൂമാഹി ഫെസ്റ്റുമായി സഹകരിക്കാനാവില്ലെന്നും ബി.എം.എസ് ന്യൂമാഹി മേഖലാ കമ്മിറ്റി പ്രസിഡന്റ് സത്യന്‍ കുനിയിലും അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *