കുടിവെള്ള സംരക്ഷണത്തിനായി പദ്ധതി പ്രഖ്യാപിച്ച് എ.ഡബ്ല്യൂ.എസ്

കുടിവെള്ള സംരക്ഷണത്തിനായി പദ്ധതി പ്രഖ്യാപിച്ച് എ.ഡബ്ല്യൂ.എസ്

തിരുവനന്തപുരം: കുടിവെള്ള സംരക്ഷണത്തിനായി വാട്ടര്‍ പൊസിറ്റിവ് പദ്ധതി പ്രഖ്യാപിച്ച് ആമസോണ്‍ വെബ് സര്‍വിസസ്. 2030 ഓടെ കമ്പനി നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം സമൂഹത്തിന് തിരികെ നല്‍കും. ജലത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തല്‍, സുസ്ഥിര ജലസ്രോതസ്സുകളുടെ ഉപയോഗം, സമൂഹ പുനരുപയോഗത്തിനായി വെള്ളം തിരികെ നല്‍കല്‍, ജലലഭ്യതാ പദ്ധതികളെ പിന്തുണയ്ക്കല്‍ തുടങ്ങിയ ആശയങ്ങള്‍ എ.ഡബ്ല്യൂ.എസ് മുന്നോട്ടുവെക്കുന്നു. മഴവെള്ള സംഭരണം, ഭൂഗര്‍ഭജല പുനഃചംക്രമണം, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, തെലങ്കാന എന്നിവിടങ്ങളിലെ വിവിധ സമൂഹങ്ങളില്‍ പൈപ്പ് വെള്ളം ഒരുക്കല്‍ എന്നിവ എ.ഡബ്ല്യൂ.എസിന്റെ വാട്ടര്‍ പൊസിറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതിനായി 420 വാട്ടര്‍ പോയിന്റുകള്‍,126 മഴവെള്ള സംഭരണ പദ്ധതികള്‍, 120 ഭൂഗര്‍ഭ ജല റീചാര്‍ജുകള്‍ എന്നിവ കമ്പനി ഒരുക്കുന്നു. ഇതുവഴി സ്‌കൂളുകള്‍ക്കും നാട്ടുകകാര്‍ക്കും പ്രതിവര്‍ഷം 650 ദശലക്ഷം ലിറ്റര്‍ വെള്ളം ലഭിക്കുന്നു.

മുപ്പതിനായിരത്തിലധികം പേരെ ഇതിനകം ജലസംരക്ഷണ വിദ്യാഭ്യാസ പദ്ധതിയില്‍ എ.ഡബ്ല്യൂ.എസ് നേരിട്ട് പങ്കാളികളാക്കി. ശുദ്ധജലം സംരക്ഷിക്കുന്നതിനും മഴവെള്ള സംഭരണം ഉപയോഗിക്കുന്നതിനും വാട്ടര്‍ ഓഡിറ്റുകള്‍ നടത്തുന്നതിനുമുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ എ.ഡബ്ല്യൂ.എസ് പദ്ധതി പ്രദേശത്തുള്ളവരെ ശീലിപ്പിക്കുന്നു. ജലവിതരണം, നിറയ്ക്കല്‍, സംരക്ഷണ സംരംഭങ്ങള്‍ എന്നിവയില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 75,000ത്തിലധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. ഇതിനായി വാട്ടര്‍ എയ്ഡിനൊപ്പം വാട്ടര്‍ഡോട്ട് ഓര്‍ഗുമായും എ.ഡബ്ല്യൂ.എസ് സഹകരിക്കുന്നു. നേരത്തെ ശുദ്ധജലത്തിന്റെ സ്ഥിരമായ ലഭ്യത ഇല്ലാതിരുന്ന ആളുകള്‍ക്ക് വാട്ടര്‍ ഡോട്ട് ഓര്‍ഗുമായുള്ള പദ്ധതികള്‍ പ്രതിവര്‍ഷം 500 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം നല്‍കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *