‘കാട് മൂടിയ ദയരോത്ത് മീത്തല്‍ റോഡ് ഗതാഗത യോഗ്യമാക്കണം’

‘കാട് മൂടിയ ദയരോത്ത് മീത്തല്‍ റോഡ് ഗതാഗത യോഗ്യമാക്കണം’

മാഹി: ഇടയില്‍ പീടിക -പന്തക്കല്‍ റോഡില്‍ ദയരോത്ത് മീത്തല്‍ റോഡ് കാട് മൂടിക്കിടന്ന് കാല്‍നട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. ഇപ്പോള്‍ നടന്നു പോകാന്‍ പോലുംപറ്റാത്ത അവസ്ഥയിലാണ്. രാത്രി കാലങ്ങളില്‍ ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. നിരവധി തവണ റോഡ് കോണ്‍ക്രീറ്റോ, അല്ലങ്കില്‍ ഇന്റര്‍ലോക്കോ ചെയ്യണമെന്നാവശ്യപ്പെട്ട് പരിസരവാസികളുടെ കൂട്ടായ്മ അധികൃതര്‍ക്ക് നിവേദനം നല്‍കിരുന്നുവെങ്കിലും നടപടികളൊന്നും നാളിതുവരെ സ്വീകരിച്ചിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *