കളഞ്ഞു കിട്ടിയ സ്വര്‍ണ്ണത്താലി ഉടമസ്ഥക്ക് തിരിച്ചു നല്‍കി മാതൃകയായി നാദാപുരം പഞ്ചായത്ത് മെമ്പര്‍ സുനിത എടവത്ത്കണ്ടി

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണത്താലി ഉടമസ്ഥക്ക് തിരിച്ചു നല്‍കി മാതൃകയായി നാദാപുരം പഞ്ചായത്ത് മെമ്പര്‍ സുനിത എടവത്ത്കണ്ടി

നാദാപുരം: കഴിഞ്ഞദിവസം ബ്ലോക്ക് കേരളോത്സവ മത്സരത്തില്‍ എടച്ചേരി കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ച് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണത്താലി ഉടമസ്ഥക്ക് തിരിച്ചു നല്‍കി നാദാപുരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സുനിത എടവത്ത്കണ്ടി മാതൃക കാട്ടി. വാണിമേല്‍ കോടിയൂറ സ്വദേശി സി.പി സോഷ്മായുടേതാണ് സ്വര്‍ണ്ണ താലി. ഉടമസ്ഥക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണത്താലി തിരിച്ചു നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍ , എം സി സുബൈര്‍ ,പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് , മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരിന്നു. ബ്ലോക്ക് കേരളലോത്സവത്തിന് മേക്കപ്പ് പ്രവര്‍ത്തനത്തിന് വന്നതായിരുന്നു സോഷമ , ബ്ലോക്ക് കേരളോത്സവത്തില്‍ നാദാപുരം ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *