മാഹി: കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനത്തിന്റെ ഭാഗമായി എക്‌സല്‍ പബ്ലിക് സ്‌കൂളില്‍കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം
വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഐ.ടി ഫെസ്റ്റ്- ടെക്‌നോമേള ആഘോഷം രജിത സി.ആര്‍ (അസി. പ്രൊഫസര്‍, ഗവ. കോളേജ്, തലശ്ശേരി) ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടുകള്‍, ഡാറ്റാ അനാലിസിസ് തുടങ്ങിയവയെക്കുറിച്ച് അവര്‍ സംസാരിച്ചു. ഇന്ന് വെബ്‌സൈറ്റ് നിര്‍മ്മാണം, പവര്‍പോയിന്റ് പ്രസന്റേഷന്‍ മത്സരങ്ങള്‍, മലയാളം ടൈപ്പിംഗ്, ഐ.ടി ക്വിസ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്ലസ്ടു വിദ്യാര്‍ഥിനി അനം മജീദ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ സതി എം.കുറുപ്പ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. സാങ്കേതികവിദ്യയിലെ പുരോഗതിയെക്കുറിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി സാനിയ ഷെദാബ് സംസാരിച്ചു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ വി.കെ സുധീഷും അധ്യാപകരും പങ്കെടുത്തു. ഏഴാം ക്ലാസിലെ സൂരജ് എസ്, ഒമ്പതാം ക്ലാസിലെ മയൂഖ്, സാനിയ ഷെദാബ് എന്നിവര്‍ മുഖ്യാതിഥിയുമായി സംവദിച്ചു. ഐ.ടി എല്ലാവരിലും എത്തിക്കുക, വിവരസാങ്കേതികവിദ്യയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി സി.സി റോസ്‌ന കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ ശ്രീകാന്ത് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി സൂര്യജിത്ത് ഉദ്ഘാടന വീഡിയോ അവതരിപ്പിച്ചു. റിതിക നന്ദിയും പറഞ്ഞു.