കോഴിക്കോട്: ഉച്ചഭക്ഷണ വിതരണം നടത്തി പ്രതിസന്ധിയിലായ ഹെഡ്മാസ്റ്റര്‍മാരെ ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പ്രയാസം സഹിച്ച് ഉച്ചഭക്ഷണ പദ്ധതി നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷ (കെ.പി.പി.എച്ച്.എ)ന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഇ.ഒ ഓഫിസിന് മുന്‍പില്‍ നടന്ന വായ് മൂടിക്കെട്ടി നടത്തിയ സമരം സബ്ജില്ലാ സെക്രട്ടറി വര്‍ഗീസ് ടി.കെ ഉദ്ഘാടനം ചെയ്തു. 2016ല്‍ അന്നത്തെ വിലസൂചികയനുസരിച്ച് ഒരുകുട്ടിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച എട്ട് രൂപമാത്രമാണ് 2022ലും അനുവദിക്കുന്നത്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഈ തുക അപര്യാപ്തമാണ്. കെ.പി.പി.എച്ച്.എ നേതാക്കള്‍ തിരുവോണത്തിന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിദ്യഭ്യാസ വകുപ്പ് തുക വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയതാണ്. മൂന്ന് മാസം കഴിഞ്ഞിട്ടും വാക്ക് പാലിച്ചിട്ടില്ല. ഇപ്പോള്‍ പാലിനും മുട്ടയ്ക്കും വില കൂട്ടിയിരിക്കുകയാണ്. ഉച്ചഭക്ഷണ വിതരണം നടത്തി പ്രധാനധ്യാപകര്‍ കടക്കാരാവുന്ന സ്ഥിതിയാണുള്ളത്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്‍പിലും നിരാഹാര സത്യഗ്രഹം നടക്കുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണം. സംസ്ഥാനത്തെ മുഴുവന്‍ എ.ഇ.ഒ, ഡി.ഇ.ഒ ഓഫിസുകള്‍ക്ക് മുമ്പിലും പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ടെന്നും കെ.പി.പി.എച്ച്.എ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. സബ്ജില്ലാ പ്രസിഡന്റ് ജയിംസ് പി.എല്‍ സ്വാഗതം പറഞ്ഞു.