കോഴിക്കോട്: നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായി തൊഴില്‍ സംസ്‌ക്കാരം മെച്ചപ്പെടുത്തുവാനും തൊഴിലാളികള്‍ക്കാവശ്യമായ സംരക്ഷണം ഉറപ്പു വരുത്തുവാനും നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ ഗവേണിങ്ങ് മെമ്പര്‍ ഡോ.എം.പി പത്മനാഭന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും പ്രായോഗികമായി വിജയിക്കുന്നില്ലെന്നും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ അഭാവമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡും കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സി.ഇ.ഒ മോഹനന്‍കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് റീജ്യനല്‍ ഡയരക്ടര്‍ സോജന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ കിസാന്‍ സര്‍വീസ് സൊസൈറ്റി ചെയര്‍മാന്‍ ജോസ് തയ്യില്‍ മുഖ്യാതിഥിയായിരുന്നു. ലോക കേരള സഭ മെമ്പര്‍ പി.കെ. കബീര്‍ സലാല , എം.പി. മൊയ്തീന്‍ കോയ , ശങ്കരന്‍ നടുവണ്ണൂര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി സുനി, കെ.വി പ്രസീന, കേരള ഗ്രാമീണ്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ഡിബിന്‍ കുമാര്‍, രശ്മി എസ്.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.