‘അനധ്യാപക ജീവനക്കാരെ നിലനിര്‍ത്തണം’

‘അനധ്യാപക ജീവനക്കാരെ നിലനിര്‍ത്തണം’

തലശ്ശേരി: 2022 – 23 അധ്യയന വര്‍ഷം തസ്തിക നഷ്ടപ്പെടുന്ന അനധ്യാപക ജീവനക്കാരെ നില നിര്‍ത്തുന്നതിനുവേണ്ടി അനധ്യാപക തസ്തികകള്‍ അനുവദിക്കുന്നതിന് നിലവിലുള്ള മാനദണ്ഡമായ 1500 എന്നത് 1200 ആക്കിയും 700 എന്നത് 500 ആക്കിയും ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിവേദനം നല്‍കി . വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് 2022 -23 അധ്യയന വര്‍ഷത്തേക്ക് കൂടി തസ്തിക നഷ്ടപ്പെടുന്ന അനധ്യാപകരെ നിലനിര്‍ത്തിക്കൊണ്ട് തസ്തിക നിര്‍ണയത്തിനുള്ള ഉത്തരവ് പുറത്തിറക്കി. അനധ്യാപകരുടെ പ്രശ്‌നങ്ങള്‍ സസൂക്ഷമം മനസിലാക്കി അതിനുവേണ്ടി ഫലപ്രദമായി ഇടപെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *