കോഴിക്കോട്: രാജ്യത്ത് അംബേദ്കര്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തി വര്‍ധിച്ചു വരുമ്പോള്‍ ദലിത് പുരോഗതിയുടേയും വികസനത്തിന്റേയും ആണിക്കല്ല് അംബേദ്കറിസമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക് ) സംഘടിപ്പിച്ച അംബേദ്കര്‍ ചരമദിനാനുസ്മരണം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിയും സംവരണ ആനുകൂല്യങ്ങളും ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കും ദലിത് വിരുദ്ധതയ്ക്കും ഒപ്പം നില്‍ക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനവും സംവരണ അട്ടിമറിയും അപലപനീയവും നീതി നിഷേധവുമാണെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ടി.പി ഭാസ്‌ക്കരന്‍ അഭിപ്രായപ്പെട്ടു. കോര്‍പറേഷന്‍ ഓഫീസ് പരിസരത്തുള്ള ഗാന്ധി പ്രതിമയിലും അംബേദ്കര്‍ ചിത്രത്തിലും പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.ടി.ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ കെ.വി സുബ്രഹ്‌മണ്യന്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ഡി.എഫ് (ഡി)ജില്ലാ ഭാരവാഹികളായ എം.കെ. കണ്ണന്‍, ചന്ദ്രന്‍ കടേക്ക നാവനാരി, സി.കെ രാമന്‍കുട്ടി, ഡി. ബൈജു, കെ.ഡി.എം.എഫ് (ഡി ) നേതാക്കളായ പി.പി.കമല, ഇ.പി. കാര്‍ത്ത്യായനി, ശ്രിമതി മണാശേരി, എം.കെ. പത്മിനി, കെ.ഡി.വൈ.എഫ് ജില്ലാ പ്രസിഡണ്ട് സി.കെ. മണി എന്നിവര്‍ പ്രസംഗിച്ചു.