സമവായ നീക്കം; വിഴിഞ്ഞം പ്രശ്‌നത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

സമവായ നീക്കം; വിഴിഞ്ഞം പ്രശ്‌നത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ സമവായ നീക്കത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചര്‍ച്ച നടത്താനും സാധ്യതയുണ്ട്.

കര്‍ദിനാള്‍ ക്ലിമിസ് ബാവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷം ക്ലിമിസ് ബാവ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. തീരശോഷണത്തെ തുടര്‍ന്ന് വാടക വീടുകളില്‍ കഴിയുന്നവര്‍ക്ക് അനുവദിച്ച വാടക തുക 5500 ഇല്‍ നിന്നും 7000 ആക്കണം. പോലിസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസ് അടക്കം ചര്‍ച്ചയായി. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ സമരസമിതി നിര്‍ദേശിക്കുന്ന ഒരു വ്യക്തിയുണ്ടായിരിക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളെല്ലാം മന്ത്രിമാരെ മുഖ്യമന്ത്രി ധരിപ്പിക്കും. അതിന് ശേഷമാകും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകുക.

Share

Leave a Reply

Your email address will not be published. Required fields are marked *