മന്ത്രി ജെ.ചിഞ്ചുറാണി വിതരണം ചെയ്യും
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന കര്‍ഷക അവാര്‍ഡ് വിതരണം ഡിസംബര്‍ ഏഴിന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്യും. ഡിസംബര്‍ ഏഴാം തിയ്യതി നാല് മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ വെച്ചാണ് അവാര്‍ഡ് വിതരണം. മികച്ച ക്ഷീരകര്ഷകന്, വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്ഷകന് (ക്ഷീരശ്രീ), മികച്ച സമ്മിശ്ര കര്ഷകന്, മികച്ച വനിതാ സംരംഭക, മികച്ച യുവ കര്ഷകന് എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്, അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ഡോ.ശശി തരൂര്‍ എം.പി, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, വകുപ്പ് ഡയറക്ടര്‍ ഡോ. എ.കൗശിഗന് ഐ.എ.എസ് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധി പേര് ചടങ്ങില്‍ പങ്കെടുക്കും.