കോഴിക്കോട്: വിമുക്ത ഭട കൂട്ടായ്മയായ വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ്‌മെനിന്റെ ജനറല്‍ ബോഡി യോഗം സ്പാന്‍ ഹോട്ടലില്‍ വച്ച് നടന്നു. പ്രസിഡന്റ് വിശ്വനാഥന്‍.എ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുരളീധര ഗോപാല്‍, വൈസ് പ്രസിഡന്റ് മധുസൂദനന്‍ കിടാവ് , ജോയന്റ് സെക്രട്ടറി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഹരീഷ് കുമാര്‍ എന്‍.എസ് (ഡി.പി.ഡി.ഒ, കണ്ണൂര്‍) നിലവിലെ പെന്‍ഷന്‍ സംവിധാനമായ സ്പര്‍ശിനെ പറ്റി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഇ.സി.എച്ച്.എസ് സംവിധാനത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാനും ഉന്നത അധികാരികളുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു. സി.ഡി.എസ് കാന്റീന്‍ വിമുക്തഭടന്മാര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ അവസരം നേടിയെടുക്കാന്‍ തീരുമാനമായി. ജനറല്‍ സെക്രട്ടറി ഗിരീഷ് പി.സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.