മാലിന്യ പ്ലാന്റ് കോതിയില്‍ നിന്നും മാറ്റണം: മിര്‍വ

മാലിന്യ പ്ലാന്റ് കോതിയില്‍ നിന്നും മാറ്റണം: മിര്‍വ

കോഴിക്കോട് : പള്ളിക്കണ്ടി അഴീക്കല്‍ റോഡില്‍ കല്ലായി പുഴ നികത്തി മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ജനസാന്ദ്രത കുറഞ്ഞ മറ്റൊരു പ്രദേശത്തേക്ക് പദ്ധതി മാറ്റണമെന്നും കുറ്റിച്ചിറ മിസ്‌കാല്‍ റെസിഡന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) അധികാരികളോട് ആവശ്യപ്പെട്ടു. ജനകിയ സമര സമിതിക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും മിര്‍വ യോഗത്തില്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് പി.മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് ശുഹൈബ്, ട്രഷറര്‍ എം.മുഹമ്മദ് ഹാഫിസ്, കെ. ഫ്രെയ്ജര്‍, നിസാര്‍ മൊലാന്റകം, ഇ.വി സുട്ടു, എ.റിയാസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സി.വി ശംസുദ്ധീന്‍ സ്വാഗതവും പി.ടി ഷൗക്കത്ത് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *