കൊടിയത്തൂര്‍: സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളില്‍ നടന്ന ഭിന്നശേഷി ദിനാചരണം കൂട്ട് യുവ എഴുത്തുകാരിയും ചിത്രകാരിയുമായ മാരിയത്ത് ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി കളറിങ് മത്സരം, പോസ്റ്റര്‍ രചനാ മത്സരം ബിഗ് ക്യാന്‍വാസില്‍ സര്‍ഗസൃഷ്ടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. പി.ടി.എ പ്രസിഡന്റ് ഗുലാം ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാരിയത്തിന് സ്‌കൂളിന്റെ സ്‌നേഹോപഹാരം ഹെഡ്മിസ്ട്രസ് എ.കെ കദീജ നല്‍കി. ചടങ്ങില്‍ സി.ടി കുഞ്ഞോയി, ഫാത്തിമ സഹ്‌റ ബത്തൂല്‍ കെ.എം അബ്ദുല്‍ ഹമീദ്, പി.സി മുജീബ് റഹിമാന്‍, രമ്യ .ടി, പി.പി മമ്മദ് കുട്ടി, സി.കെ അഹമ്മദ് ബഷീര്‍, ശബാന ചോല എന്നിവര്‍ സംസാരിച്ചു.
സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അകാലത്തില്‍ പൊലിഞ്ഞുപോയ നഫീസത്തുല്‍ മിസ്രിയയുടെ ഓര്‍മയ്ക്കായ് ജന്‍മദിന പുസ്തകം എം.എ നസല്‍ ചോല മാരിയത്തിന് നല്‍കി. മാരിയത്ത്, ബത്തൂല്‍, പി.സി മുജീബ് റഹ്‌മാന്‍, മജീദ് പൂതൊടി, പി.മുഹമ്മദ്, ഷാഹുല്‍ ഹമീദ്, ശ്രീജിത്ത്, ഷാമില്‍, സബീല്‍ എന്നിവര്‍ ബിഗ് ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു.