കോഴിക്കോട് : മുന്‍ കാലങ്ങളേക്കാള്‍ ഭിന്നശേഷിക്കാരെ പുതിയ കാഴ്ചപ്പാടോടെയാണ് ഇപ്പോള്‍ സമൂഹം കാണുന്നതെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. റോട്ടറി ക്ലബ്ബ് സൗത്തും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ വീല്‍ ചെയര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരെ സമൂഹത്തിനൊപ്പമുള്ളവരായി ഉയര്‍ത്താന്‍ എല്ലാവരും മുന്നോട്ട് വരണം. അവര്‍ക്കിടയിലുണ്ടാകുന്ന ചെറിയ വിഷമങ്ങള്‍പോലുമകറ്റാന്‍ സമൂഹം എല്ലാ തലത്തിലും കരുതലാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് ഡോ. സനന്ദ് രത്‌നം അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രമോദ് നായനാര്‍, അസി. ഗവര്‍ണര്‍ ദീപക് നായര്‍ , പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് , റവാബി ടൂര്‍സ് ആന്റ് റിസോര്‍ട്‌സ് മാനേജിങ് ഡയരക്ടര്‍ അബ്ദുല്‍ സത്താര്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.കെ രാധാകൃഷ്ണന്‍ , അരവിന്ദന്‍ മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. പി.സി.കെ രാജന്‍ സ്വാഗതവും പ്രസ് ക്ലബ് ട്രഷറര്‍ പി.വി നജീബ് നന്ദിയും പറഞ്ഞു.