കോഴിക്കോട്: ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് അസോസിയേഷ (ഐ.എസ്.എച്ച്.എ)ന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഹമായി ആറിന് നാളെ രാവിലെ 7.30ന് ബീച്ചില്‍ വാക്കത്തോണ്‍ നടത്തുമെന്ന് സംസ്ഥാന ബ്രാഞ്ച് ജനറല്‍ സെക്രട്ടറി ജാബിര്‍.പി.എം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസാര- കേള്‍വി വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപ്പെടണം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ബി.എ.എസ്.എല്‍.പി കോഴ്‌സുകള്‍ ആരംഭിക്കുക, പ്രൈവറ്റ് ക്ലിനിക്കുകളിലെ ഗ്രേഡിങ് സംവിധാനം സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കുക, താലൂക്ക് ഹോസ്പിറ്റലുകളില്‍ ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റുകളിലേക്ക് നിയമനം നടത്തുക, കരാറടിസ്ഥാനത്തിലുള്ള ഓഡിയോളജിസ്റ്റുകളുടേയും സ്പീച്ച് തെറാപ്പിസ്റ്റുകളുടേയും ദിവസ വേതനം ഏകീകരിച്ച് നടപ്പിലാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളിലെ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ നിയമനം ഗ്രേഡിങ് പ്രകാരം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മാധവന്‍.ബി, ലിഷ ആന്‍ജോര്‍ജ്, സജിന്‍ എ.വി എന്നിവരും പങ്കെടുത്തു.